---
title: "തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസെടുത്തു."
english_title: "A case has been registered against four porters for assaulting a goods autorickshaw driver in Taliparamba."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307924/A case has been registered against four porters for assaulting a goods autorickshaw driver in Taliparamba."
published_at: "2025-08-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a207975b33_Screenshot_20250811_222459_Google.jpg"
keywords: []
---

# തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസെടുത്തു.

> **Lead Summary:** തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് മാർക്കറ്റിലെ എസ്.ടി.യു സംഘടനയിൽപ്പെട്ട ഷമീം, മുനീർ, സഹദ്, സൈബു എന്നിവർക്കെതിരെയാണ് കേസ്.

## Article Content

തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് മാർക്കറ്റിലെ എസ്.ടി.യു സംഘടനയിൽപ്പെട്ട ഷമീം, മുനീർ, സഹദ്, സൈബു എന്നിവർക്കെതിരെയാണ് കേസ്.

ആഗസ്റ്റ് 9ന് രാവിലെ 10.30നാണ് സംഭവം നടന്നത്. എസ്.ടി.യുവിലെ കുറച്ചാളുകൾ മദ്യപിച്ച് ഓഫീസിൽ പോകാറുണ്ട് എന്ന് പറഞ്ഞ വിരോധത്തിന് എസ്.ടി.യു ഓട്ടോതൊഴിലാളി * യൂണിയനിൽ പെട്ട മുഹമ്മദ്കുഞ്ഞിയെ നാലുപേരും ചേർന്ന് കൈകൊണ്ടും ഇരുമ്പ് ഹുക്ക് കൊണ്ടും മർദ്ദിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307924/A case has been registered against four porters for assaulting a goods autorickshaw driver in Taliparamba.)